---
title: "മദ്യപിച്ചാൽ വയറ്റിൽ കിടക്കണം; വിവാഹാഘോഷത്തിനിടയിൽ കായൽക്കരയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി യുവാക്കൾ"
english_title: "Kollam Mayyanad Thanni Wedding Function Youth Clash Fight Kayal Boat Jetty Police Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381474/ kollam-mayyanad-thanni-wedding-function-youth-clash-kayal-fight-viral"
published_at: "2026-09-07T12:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e5eb40cd2c_kollam-mayyanad-thanni-wedding-function-youth-clash-kayal-fight-viral.jpg"
keywords: ["Mayyanad Thanni Clash", "Wedding Function Fight", "Kollam Youth Clash", "Iravipuram Police"]
---

# മദ്യപിച്ചാൽ വയറ്റിൽ കിടക്കണം; വിവാഹാഘോഷത്തിനിടയിൽ കായൽക്കരയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി യുവാക്കൾ

> **Lead Summary:** **കൊല്ലം: ** മയ്യനാട് താന്നിയിൽ വിവാഹാഘോഷച്ചടങ്ങിനിടെ യുവാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് ക്രൂരമായ ഏറ്റുമുട്ടൽ. ഞായറാഴ്ച രാത്രിയാണ് ഈ അക്രമം അരങ്ങേറിയത്. കായലിനോടു ചേർന്നുള്ള ഓഡിറ്റോറിയത്തിൽവെച്ചായിരുന്നു വിവാഹച്ചടങ്ങ് നടന്നത്.

## Article Content

**കൊല്ലം: ** മയ്യനാട് താന്നിയിൽ വിവാഹാഘോഷച്ചടങ്ങിനിടെ യുവാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് ക്രൂരമായ ഏറ്റുമുട്ടൽ. ഞായറാഴ്ച രാത്രിയാണ് ഈ അക്രമം അരങ്ങേറിയത്. കായലിനോടു ചേർന്നുള്ള ഓഡിറ്റോറിയത്തിൽവെച്ചായിരുന്നു വിവാഹച്ചടങ്ങ് നടന്നത്.

കായലിന് അരികിലിരുന്ന് മദ്യപിച്ച യുവാക്കൾ തമ്മിൽ പെട്ടെന്ന് തർക്കമുണ്ടാകുകയും തുടർന്ന് ഇവർ ചേരിതിരിഞ്ഞ് പരസ്പരം തല്ലുകൂടുകയുമായിരുന്നു. താന്നി പാലത്തിന് സമീപത്തെ ബോട്ട് ജെട്ടിക്ക് അടുത്തും കായലിലുമാണ് യുവാക്കൾ ഏറ്റുമുട്ടിയത്. ഇതിനിടെ ചിലർ ആവേശത്തോടെ കായലിൽ ഇറങ്ങിനിന്ന് തല്ലുകൂടുകയായിരുന്നു.

വഴിയാത്രക്കാരും നാട്ടുകാരും തർക്കം പരിഹരിക്കാൻ ഇടപെട്ടെങ്കിലും, അക്രമം തടയാൻ ശ്രമിച്ച നാട്ടുകാരിൽ ചിലർക്കും മർദ്ദനമേറ്റു. നാട്ടുകാരിൽ ചിലർ ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയും, തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് യുവാക്കൾ പിന്മാറി സ്ഥലംവിട്ടത്.

ഈ സംഘർഷത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇരവിപുരം പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

English Summary:

Youth groups clashed during wedding celebration at Mayyanad Thanni in Kollam on Sunday night. Incident happened at auditorium near kayal. Youth who were drinking liquor near kayal had argument and split into groups and fought. Clash occurred near boat jetty near Thanni bridge and inside kayal, some entered kayal to fight. Passersby and locals who tried to intervene also got beaten. Youth dispersed only after police arrived on information from locals. Visuals of attack went viral on social media. Locals demand Iravipuram police probe into incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381474/ kollam-mayyanad-thanni-wedding-function-youth-clash-kayal-fight-viral)